Jump to content

"എൻ.സി. വസന്തകോകിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
 
വരി 36: വരി 36:
[[വർഗ്ഗം:തമിഴ് ചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:തമിഴ് ചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:വനിതാ കർണ്ണാടകസംഗീതജ്ഞർ]]

18:41, 4 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

എൻ.സി. വസന്തകോകിലം
Vasanthakokilam in the 1944 blockbuster Haridas
ജനനം
Kamakshi

1919
മരണംNovember 7, 1951 (aged 32)
ജീവിതപങ്കാളി(കൾ)none
കുട്ടികൾnone

സംഗീതജ്ഞയും തമിഴ് ചലച്ചിത്ര അഭിനേത്രിയുമായിരുന്ന എൻ.സി. വസന്തകോകിലം ഇരിഞ്ഞാലക്കുടയിൽ ജനിച്ചു.(1919 – നവംബർ 7, 1951)'കാമാക്ഷി' എന്നായിരുന്നു ബാല്യകാലത്തെ പേര്.നാഗപട്ടണത്തേയ്ക്കു താമസം മാറിയ കുടുംബം പിതാവായ ചന്ദ്രശേഖരയ്യരുടെ താത്പര്യപ്രകാരം വസന്തകോകിലത്തെ പ്രശസ്ത ഹരികഥാകാരനായ ഗോപാലയ്യരുടെ സംഘത്തെ അനുധാവനം ചെയ്യുന്നതിനും ,സംഗീതശിക്ഷണം തേടുന്നതിനും പ്രേരിപ്പിച്ചു. 1936 ൽ മദ്രാസ്സിലേയ്ക്കു കുടിയേറിയതിനു ശേഷമാണ് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങിയത് . ത്യാഗരാജകൃതികളും മുത്തുസ്വാമി ദീക്ഷിതരുടെ കൃതികളും ആലപിച്ചു തുടങ്ങിയ വസന്തകോകിലം തമിഴ് കവി ശുദ്ധാനന്ദ ഭാരതിയുടെ കൃതികളും ജനപ്രിയമാക്കുന്നതിനു യത്നിച്ചു.[1]

അഭിനയജീവിതം

[തിരുത്തുക]

ഗായിക എന്നതിലുപരി ഒരു അഭിനേത്രി എന്ന നിലയിലും വസന്തകോകിലം ശ്രദ്ധ പിടിച്ചുപറ്റി. സി.കെ. സച്ചി സംവിധാനം ചെയ്ത് 1940 ൽ പുറത്തിറങ്ങിയ ചന്ദ്രഗുപ്ത ചാണക്യ എന്ന ചിത്രത്തിൽ ഛായാ രാജകുമാരിയായി വസന്തകോകിലം വേഷമിട്ടു. തുടർന്ന് 'വേണുഗാനം' (1940), 'ഗാനാവതാർ ' (1942), 'ഹരിദാസ്'(1944), 'വാല്മീകി' (1946), 'കുന്ദള കേശി'(1946) 'കൃഷ്ണവിജയം' (1950) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ക്ഷയരോഗബാധയെത്തുടർന്ന് 1951 ൽ എൻ.സി. വസന്തകോകിലം അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. "Death of Srimathi N.C. Vasanthakokilam". The Hindu. November 8, 1951.

പുറം കണ്ണികൾ

[തിരുത്തുക]

.