Jump to content

കാഞ്ച ഐലയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
01:55, 26 മേയ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rameshngbot (സംവാദം | സംഭാവനകൾ) (Robot: Cosmetic changes)

ഇന്ത്യയിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമാണ്‌ കാഞ്ച ഐലയ്യ. ഇന്ത്യന്‍ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിന്‍റെ സൈദ്ധാന്തികന്‍. ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനാണ്‌. ആദ്യത്തെ ദലിത്ബഹുജന്‍ ആനുകാലികമായ നലുപുവിന്‍റെ അമരക്കാരിലൊരാള്‍‌.

ജീവിതരേഖ

ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ പിന്നാക്ക ജാതികളിലൊന്നായ കുറുമ ഗൊല്ല സമുദായത്തില്‍ ജനനം. ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്ന ജാതിവ്യവസ്ഥയുടെ ക്രൂരതകള്‍ അദ്ദേഹത്തിന്‍റെ ആക്റ്റിവിസത്തേയും പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ഉസ്മാനിയ യൂനിവേഴ്സിറ്റിയില്‍ നിന്നും രാഷ്ട്ര തന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ‘ശ്രീ ബുദ്ധന്റെ രാഷ്ട്രീയ തത്വചിന്ത’യായിരുന്നു ഗവേഷണവിഷയം.

ആക്റ്റിവിസം

ഇന്ത്യയിലെ ദലിത് ബഹുജന പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായാണ്‌ ഐലയ്യ അറിയപ്പെടുന്നത്. കൂടാതെ ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൌണ്‍സിലുമായും അമേരിക്ക ആസ്ഥാനമായുള്ള ദലിത് ഫ്രീഡം നെറ്റ്വര്‍ക്കുമായും അദ്ദേഹത്തിനു ബന്ധമുണ്ട്. “ഞാന്‍ എന്തു കൊണ്ട് ഹിന്ദുവല്ല”, “എരുമദേശീയത”, “ദൈവമെന്ന രാഷ്ട്രമീമാംസകന്‍: ബ്രാഹ്മണിസത്തോടുള്ള ബുദ്ധന്‍റെ വെല്ലുവിളി” തുടങ്ങി ഏറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. കൂടാതെ ദേശീയ ദിനപത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി ലേഖനങ്ങളെഴുതുന്നു.

ഇതും കാണുക


വര്‍ഗ്ഗം:ജീവചരിത്രം

"https://ml.wikipedia.org/w/index.php?title=കാഞ്ച_ഐലയ്യ&oldid=388797" എന്ന താളിൽനിന്ന് ശേഖരിച്ചത്