Jump to content

പി.വി. അൻവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. വി. അൻവർ
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിആര്യാടൻ മുഹമ്മദ്
മണ്ഡലംനിലമ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-05-26) 26 മേയ് 1967  (57 വയസ്സ്)
എടവണ്ണ
രാഷ്ട്രീയ കക്ഷിഎൽ.ഡി.എഫ്.
പങ്കാളിഷീജ
കുട്ടികൾഒരു മകനും മൂന്ന് പെൺകുട്ടികളും
മാതാപിതാക്കൾ
  • പി.വി. ഷൗക്കത്തലി (അച്ഛൻ)
  • മറിയുമ്മ (അമ്മ)
വസതിപേരകമണ്ണ
വെബ്‌വിലാസംwww.pvanvar.com
As of ജൂലൈ 7, 2020
ഉറവിടം: നിയമസഭ

വ്യവസായിയും, ഇടതുപക്ഷ സഹയാത്രികനും നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.വി. അൻവർ (ജനനം: 26 മേയ് 1967).

ജീവിതരേഖ

[തിരുത്തുക]

എ. ഐ. സി. സി. അംഗവും, സ്വതന്ത്ര സമര സേനാനിയുമായിരുന്ന പി. വി. ഷൌക്കത്തലിയുടെയും മറിയുമ്മയുടെയും മകനായി 1967 മെയ്‌ 26 ന് മലപ്പുറം എടവണ്ണയിൽ ജനനം. മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂൾ, എം.ഇ.എസ്. മമ്പാട് കോളേജ് എന്നിവിടങ്ങളിൽ പഠനം. എം.ഇ.എസ്.മമ്പാട് കോളേജിൽ യുണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായിരുന്നു. [1] പതിമൂന്നാമത്തെ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2011) ഏറനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പി.കെ. ബഷീറിനോട് പരാജയപ്പെട്ടു[2]. പതിനാറാം ലോകസഭാതിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു.[3] പതിനാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2016) നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മലയാളചലച്ചിത്ര തിരക്കഥാകൃത്തും, നിർമ്മാതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൌക്കത്തിനെ തോൽപ്പിച്ച് നിയമസഭയിലെത്തി. നിരവധി വ്യവസായ സംരംഭങ്ങളുടെയും വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനാണ്[4].

ശ്രദ്ധേയമായ ഇടപെടലുകൾ

[തിരുത്തുക]

2024ൽ ഇടതുപക്ഷ എംഎൽഎ ആയിരിക്കത്തന്നെ സർക്കാറിന്റെ അഭ്യന്തരവകുപ്പിലെ അഴിമതിയെ കുറിച്ചും ക്രിമിനൽ പ്രവർത്തനങ്ങളെ കറിച്ചും തുറന്ന് സംസാരിക്കുകയും എഡിജിപി ആയ എംആർ അജിത്ത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചു.[5] പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി ഷൈഖ് ദർവേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കാനും ഇതിടയാക്കി.[6] എം.ആർ. അജിത്കുമാർ ആർ.എസ്.എസ്. നേതാവ് രാം മാധവുമായി[7] കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയും[8] ഈ സമയത്ത് പുറത്ത് വന്നതോടെ പ്രതിപക്ഷമായ കോൺഗ്രസ് ഈ വിഷയം ഇടതുപക്ഷവും ആർഎസ്എസും[9] തമ്മിലുള്ള[10] അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് ആരോപണവുമായും രംഗത്ത് വന്നു.[11]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [12] [13]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 പൊന്നാനി ലോകസഭാമണ്ഡലം ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലീം ലീഗ്, യു.ഡി.എഫ് 521824 പി.വി. അൻവർ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 328551 രമ ബി.ജെ.പി., എൻ.ഡി.എ. 110603

പാർലമെന്റ് തിരഞ്ഞെടുപ്പിലെ പങ്കാളിത്തം

[തിരുത്തുക]

സിപിഎം പിന്തുണയോടെ ആദ്യമായി എംഎൽഎ ആയിരിക്കെ 2019 ൽ പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ നിന്നും ET മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ചെങ്കിലും വോട്ടിനു പരാജയപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. http://news.keralakaumudi.com/beta/specials/election2016/news.php?NewsId=TkNSUDAwOTM3OTU=&xP=Q1lC&xDT=MjAxNi0wNC0yMyAxODozMjowMA==&xD=MQ==&cID=MjA=[പ്രവർത്തിക്കാത്ത കണ്ണി]
  2. http://keralaassembly.org/election/assembly_poll.php?year=2011&no=34
  3. http://www.ceo.kerala.gov.in/pdf/generalelection2014/GE_2014_DETAILED_RESULT.pdf
  4. http://www.myneta.info/kerala2016/candidate.php?candidate_id=95
  5. "'പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ്, ഞാൻ ഒറ്റയ്ക്കല്ല'- വാട്സാപ്പ് പോയിന്റ് തുടങ്ങി പി.വി. അൻവർ" (in ഇംഗ്ലീഷ്). 2024-09-06. Retrieved 2024-09-08.
  6. "എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണം: വിവരങ്ങൾ ചോരുമോ? ജാഗ്രതയോടെ ഡിജിപി". Retrieved 2024-09-08.
  7. "RSS leader Jayakumar confirms ADGP Ajith Kumar was his classmate". Retrieved 2024-09-08.
  8. "How a senior cop's meeting with an RSS leader landed Pinarayi govt in another row" (in ഇംഗ്ലീഷ്). 2024-09-08. Retrieved 2024-09-08.
  9. https://timesofindia.indiatimes.com/india/met-rss-neta-hosabale-in-23-kerala-adgp-told-cm-vijayan/articleshow/113159660.cms. {{cite news}}: Missing or empty |title= (help)
  10. Staff, T. N. M. (2024-09-07). "What is the controversy surrounding Kerala ADGP Ajith Kumar's meeting with RSS leader?" (in ഇംഗ്ലീഷ്). Retrieved 2024-09-08.
  11. "'മുഖ്യമന്ത്രി RSS നേതൃത്വവുമായി ചർച്ചയ്ക്കുപോയത് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്' | വി.ഡി. സതീശൻ അഭിമുഖം" (in ഇംഗ്ലീഷ്). 2024-09-07. Retrieved 2024-09-08.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-06-01. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  13. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി.വി._അൻവർ&oldid=4115436" എന്ന താളിൽനിന്ന് ശേഖരിച്ചത്